വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം ....... സമൂഹത്തിലെ നിരവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത S.S.V.G.H.Sലേയ്ക്ക് സ്വാഗതം............

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ആറ്റിങ്ങല്‍ ഉപജില്ല ശാസ്ത്രോത്സവം

ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേള NOV 3,4തീയതിതളില്‍ ഗവ.എച്ച്.എസ്സ്.എസ്സ് ഇളമ്പയില്‍ വച്ച് നടക്കുന്നു

PHOTOS - IT training for parents

ആറ്റിങ്ങല്‍ ഉപജില്ല ഐ .ടി ക്വിസ് മത്സരം

ആറ്റിങ്ങല്‍ ഉപജില്ല ഐ .ടി ക്വിസ് മത്സരം യു.പി .വിഭാഗത്തില്‍ ഇര്‍ഷാമോഹന്‍ 7A ഒന്നാം സ്ഥാനത്തിനും എച്ച് .എസ് . വിഭാഗത്തില്‍ അതുല്യ A.L 8 B നാലാം സ്ഥാനത്തിനും അര്‍ഹയായി.

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

രക്ഷിതാക്കള്‍ക്കുള്ള ഐ. സി.ടി പരിശീലനം


എസ്.എസ്.വി.ജി.എച്ച് എസ് ചിറയിന്‍കീഴില്‍ ഒക്ടോബര്‍ 1ന് രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി പരിശീലനം പ്രഥമഅധ്യാപിക ശ്രീമതി.ഹംസകുമാരി ഉത്ഘാടനം ചെയ്തു. അടിസ്ഥാന ഐ.ടി നൈപുണികള്‍ നേടുന്നതിനുള്ള പരിശീലനമാണ് രക്ഷിതാക്കള്‍ക്ക് നല്‍കിയത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരുന്നു പരിശീലനം.

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

അനിമേഷന്‍ സിനിമാനിര്‍മ്മാണ പരിശീലനം

IT@ SCHOOL PROJECT തിരുവനന്തപുരം ജില്ലയില്‍ 1000 കുട്ടികള്‍ക്ക് 4
ദിവസത്തെ അനിമേഷന്‍ പരിശീലനം 35 കേന്ദ്രങ്ങളില്‍ നടത്തിയതിന്റെ ഭാഗമായി എസ്.എസ്.വിജി.എച്ച്.എസ്ചിറയിന്‍കീഴിലും അനിമേഷന്‍ സിനിമാനിര്‍മ്മാണ പരിശീലനം 2011സെപ്റ്റംബര്‍ 5, 6, 7, 22 തീയതികളില്‍ നടന്നു. ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ 6 സ്കൂളുകളില്‍ നിന്ന് 30 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനപരിപാടി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ഹംസകുമാരിഉത്ഘാടനം ചെയ്തു. സ്റ്റുഡന്റ് RP മാരായ ശില്പ.G.S,ദേവിക.D.Sഎന്നിവര്‍ ടീച്ചര്‍ RP മാരായ വിജയകുമാര്‍.S, ലതികാദേവി. S എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പി.ടി .എ പ്രസിഡണ്ട് ശ്രീ.സുശോഭനന്‍ ആദ്ധ്യക്ഷം വഹിച്ച സമാപനച്ചടങ്ങില്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീ.സുഭാഷ്, പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തില്‍ സ്കൂളുകളിലെ മറ്റു കുട്ടികള്‍ക്കും അനിമേഷന്‍ സിനിമാനിര്‍മ്മാണ പരിശീലനം നല്‍കുന്നതാണ്.

ലോകഹൃദയദിനം


'കൊലയാളി രോഗം' എന്ന വിശേഷണം നേടിയിട്ടുള്ള രോഗമാണ് ഹൃദ്രോഗം.
വര്‍ഷംതോറും കോടിക്കണക്കിന് മനുഷ്യര്‍ ഈ രോഗംമൂലം മരിക്കുന്നതായി
കണക്കാക്കുന്നു. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതി
ന്റേയും രോഗാരംഭത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കേ
ണ്ടതിന്റേയും ആവശ്യകത മുന്‍നിര്‍ത്തിയാണ് സെപ്റ്റംബര്‍ 28 ലോകഹൃദയ
ദിനമായി ആചരിക്കുന്നത്.

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

രക്ഷിതാക്കള്‍ക്കുള്ള ഐ.ടി ബോധവല്‍ക്കരണം

രക്ഷിതാക്കള്‍ക്കുള്ള ഐ.ടി ബോധവല്‍ക്കരണം
ചിറയിന്‍കീഴ് എസ്.എസ്.വി.ജി.എച്ച്.എസ്.എസില്‍ രക്ഷിതാക്കള്‍ക്കുള്ള
.സി.ടി ബോധവല്‍ക്കരണ പരിപാടി നടന്നു. മാറിയ ക്ലാസ് റൂം
സാഹചര്യത്തെപ്പറ്റിയും അതിന് IT@ SCHOOL PROJECT വഹിച്ച
പങ്കിനെപ്പറ്റിയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു
പരിപാടിയുടെ ലക്ഷ്യം. ഇതിനെക്കുറിച്ച് ശ്രീമതി.ലതികാദേവി വീഡിയോയുടെയും കമ്പ്യൂട്ടര്‍ പ്രസന്റേഷന്റേയും സഹായത്താല്‍ ക്ലാസുകള്‍
എടുത്തു. രക്ഷിതാക്കള്‍ക്ക് വിവിധ പഠന സോഫ്ട് വെയറുകള്‍ വിദ്യാര്‍ത്ഥിനികളായ ശില്‍പ, ഹരിപ്രിയ, ശ്രീലക്ഷ്മി എന്നിവര്‍ പരിചയപ്പെടുത്തി. ശില്‍പ നിര്‍മ്മിച്ച അനിമേഷന്‍ ഫിലിമിന്റെ പ്രദര്‍ശനവും
നടന്നു. പരിപാടി സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.സിന്ധുകുമാരി ഉദ്ഘാടനം
ചെയ്തു. ശ്രീ.ജയകുമാര്‍ അധ്യക്ഷനായിരുന്നു. ശ്രീമതി.ശ്രീദേവി, ശ്രീ.രമേഷ്
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീമതി.സിംല സ്വാഗതവും ശ്രീലക്ഷ്മി
നന്ദിയും പറഞ്ഞു. തുടര്‍ന്ന് 20 രക്ഷകര്‍ത്താക്കള്‍ ഒക്ടോബര്‍ 1 ന് നടക്കുന്ന
ഒരു ദിവസത്തെ ഐ.റ്റി പരിശീലനത്തിന് പേര് രജിസ്റ്റര്‍ ചെയ്തു.

ലോക അല്‍ഷിമേഴ്സ് ദിനം

ലോക അല്‍ഷിമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സെപ്റ്റംബര്‍
21 ലോക അല്‍ഷിമേഴ്സ് ദിനം ആചരിക്കുന്നത്. ജര്‍മ്മനിയിലെ ന്യൂറോളജിസ്ററ്
ആയ അലോയിസ് അല്‍ഷിമറാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.
സാധാരണഗതിയില്‍ 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരെയാണ് ഈ രോഗം
ബാധിക്കുക. എന്നാല്‍ ഇതിനുതാഴെ പ്രായം കുറഞ്ഞവരിലും ഈ രോഗം
കാണാറുണ്ട്. രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ പ്രധാനം ഓര്‍മ്മ നഷ്ടപ്പെടുക,
അടുത്തിടെ വായിച്ച കാര്യങ്ങള്‍ ഓര്‍ക്കാതിരിക്കുക എന്നിവയാണ്.
രോഗത്തിന്റെ ഭീകരാവസ്ഥ ഗവണ്‍മെന്റിന്റെയും പൊതുജനങ്ങളുടെയും
സമൂഹത്തിന്റേയും ചികിത്സാരംഗത്തുള്ളവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍
ഈ ദിനാചരണം സഹായകമാകുന്നു.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ഓസോണ്‍ദിനം

ഓസോണ്‍ ദിനം

ഇന്ന് ലോക ഓസോണ്‍ദിനം. ഭൂമിയെ ഒരു കുടപോലെ പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു ആവരണമാണ് ഓസോണ്‍പാളി. അതിന്റെ സംരക്ഷണാര്‍ത്ഥമായാണ് ഈ ദിനം നാം
ആചരിക്കുന്നത്. അപ്രതീക്ഷിതമായാണ് അപകടരഹിതമെന്നു കരുതപ്പെട്ട ക്ലോറോ
ഫ്ലൂറോ കാര്‍ബണുകള്‍ ഭൂമിയിലെ ജീവന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒന്നായി
തിരിച്ചറിയപ്പെട്ടത്. ഷെറി റോലന്‍ഡ്, മാറിയോ മോലിന എന്നീ രണ്ടു ഗവേഷകര്‍
പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധമാണ്, ഓസോണ്‍പാളിയെ കാര്‍ന്നുതിന്നുന്നവയാണ്
ക്ലോറോ ഫ്ലൂറോ കാര്‍ബണുകളെന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഏറെ
വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഓര്‍മ്മപുതുക്കല്‍
കൂടിയാണ് ഈ ദിനം. ക്ലോറോ ഫ്ലൂറോ കാര്‍ബണുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും
സമയബന്ധിതമായി നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച ഈ ഉടമ്പടി മോണ്ട്റിയല്‍
പ്രോട്ടോകോള്‍ എന്നാണറിയപ്പെടുന്നത്.

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ദേശീയ കായികദിനം

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കികളിക്കാരനായ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്
ആഗസ്റ്റ് 29. ഇന്ത്യയിലെ ആദ്യകാല ഹോക്കികളിക്കാരനും ഒളിമ്പിക് താരവുമായിരുന്നു
ഇദ്ദേഹം. ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍
ലഭിച്ച കളിക്കാരന്‍ കൂടിയായിരുന്നു ധ്യാന്‍ചന്ദ്. ഇദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ
കായികദിനമായി ആചരിക്കുന്നത്.

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഹിരോഷിമ ദിനം

1945 ആഗസ്റ്റ് 6ന് ലോകം കണ്ട ഏറ്റവും വലിയ അണുബോംബ് ആക്രമണം ഹിരോഷിമയെ ചുട്ടുചാമ്പലാക്കി. ആഗസ്റ്റ് 9 ന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 66വര്‍ഷം തികയുകയാണ്.ഒന്നരലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

2011, ജൂലൈ 23, ശനിയാഴ്‌ച

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് നടത്തിയ ബഹിരാകാശക്വിസില്‍ 9C യിലെ ശ്രീവീണ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി.

S.S.I.T.C ഏകദിനശില്പശാല

ആറ്റിങ്ങല്‍ Govt.G.H.S.S ല്‍ സംഘടിപ്പിച്ച S.S.I.T.Cമാര്‍ക്കുള്ള ഏകദിനശില്പശാലയില്‍ S.S.V.G.H.S Chirayinkeezh നിന്നും പങ്കെടുത്ത കുട്ടികള്‍

Sl.No
Name
Standard
1
Krishna.S
IX
2
Gouthamy.S
IX
3
Abhirani.M
IX
4
Greeshma.S
X

2011, ജൂലൈ 20, ബുധനാഴ്‌ച

ചാന്ദ്രദിനം

ചന്ദ്രനില്‍ മനുഷ്യന്റെ പാദസ്പര്‍ശം ആദ്യമായി പതിഞ്ഞ ചരിത്രനിമിഷത്തിന് 45 വയസ്സ്.1969 ജൂലൈ 20ന് (ഇന്ത്യന്‍ സമയം അനുസരിച്ച് ജൂലൈ 21 ന്)ആണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ എത്തിയത്.നീല്‍ ആംസ്ട്രോങ്,എഡ്വിന്‍ ആല്‍ഡ്രിന്‍,മൈക്കല്‍ കോളിന്‍സ് എന്നിവരുടെ യാത്ര അപ്പോളോ11 പേടകത്തിലായിരുന്നു.ഈഗിള്‍ എന്ന വാഹനത്തിലാണ് ഇറങ്ങിയത്.

2011, ജൂലൈ 5, ചൊവ്വാഴ്ച

കഥകളുടെ സുല്‍ത്താന്‍

കഥകളുടെ രാജശില്‍പിയായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകളുമായി വീണ്ടും ജൂലൈ 5.
മലയാളകഥയെ ലോകവിതാനത്തിലേക്കുയര്‍ത്തിയ,ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യാകരണങ്ങളെ തിരുത്തിക്കുറിച്ച എഴുത്തുകാരന്‍.ആ മഹാപ്രതിഭ കഥാവശേഷനായത് 1994 ജൂലൈ 5 നാണ്.അദ്ദേഹത്തെ നമുക്ക് അനുസ്മരിക്കാം....

2011, ജൂലൈ 4, തിങ്കളാഴ്‌ച

ശാസ്ത്രലോകത്തെ അതുല്യപ്രതിഭ


1903ല്‍ റേഡിയോ ആക്ടീവതയുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്രത്തിലും 1911ല്‍ രസതന്ത്രത്തിലും നൊബേല്‍ സമ്മാനം ലഭിച്ച ലോകപ്രശസ്ത ശാസ്ത്രജ്ഞയായ മേരിക്യൂറിയുടെ ചരമദിനമാണ് ജൂലൈ4. ഐക്യരാഷ്ട്രസഭ 2011 രസതന്ത്രവര്‍ഷമായിപ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്ന് മേരിക്യൂറിക്ക് രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് എന്നതാണ്.നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യവനിതയാണ് മേരിക്യൂറി.രണ്ട് വിഷയങ്ങളില്‍ നൊബേല്‍ സമ്മാനം ലഭിച്ച ഒരേയൊരു വ്യക്തിയും.റേഡിയോ ആക്ടീവ് വികിരണം ഏറ്റതുമൂലം ബാധിച്ച രക്താര്‍ബുദത്തെത്തുടര്‍ന്ന് 1934 ജൂലൈ 4ന് ഈ ലോകത്തോട് വിടപറഞ്ഞു. ഈ അതുല്യപ്രതിഭയെ നമുക്ക് അനുസ്മരിക്കാം......

2011, ജൂൺ 19, ഞായറാഴ്‌ച

വായനാദിനം

വായനാദിനം
ജൂണ്‍ 19 വായനാദിനം.
ജൂണ്‍ 19 മുതല്‍ 26 വരെ വായനവാരം.
വായനയിലൂടെ തുറക്കപ്പെടുന്ന അറിവിന്റേയും വിനോദത്തിന്റേയും വിശാലമായ ലോകത്തെക്കുറിച്ച് ഓര്‍മിക്കാന്‍ ഒരു വായനാദിനം കൂടി...........
കേരളഗ്രന്ഥശാലാസ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വിളങ്ങിയവരാണ് നമ്മുടെ സാഹിത്യപ്രതിഭകള്‍. നമുക്കും ആ പാത പിന്തുടരാം...

2011, ജൂൺ 14, ചൊവ്വാഴ്ച

ലോക രക്തദാന ദിനം

ജൂണ്‍ 14 ലോകരക്തദാനദിനം
സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അവിടെയാണ് രക്തദാനത്തിന്‍റെ പ്രസക്തിയും.

അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

S.S.L.C പരീക്ഷാഫലം മാര്‍ച്ച് 2011


2011 മാര്‍ച്ചില്‍ നടന്ന S.S.L.C പരീക്ഷയില്‍ S.S.V.G.H.S Chirayinkeezhനു 96% വിജയം. പരീക്ഷ എഴുതിയ 161 വിദ്യാര്‍ത്ഥികളില്‍ 154 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും വിജയം നേടിയവര്‍ക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങള്‍...........

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

ശാരദവിലാസം സ്കൂള്‍ വാര്‍ഷികവും മന്ദിരശിലാസ്ഥാപനവും

ശാര്‍ക്കര ശാരദവിലാസം സ്കൂളിന്റെ തൊണ്ണൂറ്റിനാലാമത് വാര്‍ഷികാഘോഷവും മന്ദിരശിലാസ്ഥാപനവും ഫിബ്രുവരി 4ന് ബഹു.മന്ത്രി എം എ ബേബി  നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ എന്‍ എസ് എസ് സംസ്ഥാനപ്രസിഡന്റ് പി വി നീലകണ്ഠപ്പിള്ള, വിദ്യാഭ്യാസവിചക്ഷണന്‍ കെ ശിവരാജവിജയന്‍, ഡോ.ബിജുരമേശ് ,വക്കം സജീവ്, മധുഗോപിനാഥ് , അധ്യപക അവാര്‍ഡ് ജേതാവ് ജി മധു , ബി കെ സെന്‍ , മുന്‍ അധ്യാപകര്‍ എന്നിവരെ ആദരിക്കുന്നു.  ശ്രീ ആനത്തലവട്ടം ആനന്ദന്‍ എം എല്‍ എ അദ്ധ്യക്ഷനായിരിക്കും. അഡ്വ.എ സമ്പത്ത് എം പി,  എം എല്‍ എമാരായ വര്‍ക്കല കഹാര്‍,എന്‍ രാജന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും നടക്കും.

2011, ജനുവരി 22, ശനിയാഴ്‌ച

അഭിനന്ദനങ്ങള്‍

ആറ്റിങ്ങല്‍ ഠൗണ്‍ യു പി എസില്‍ നടന്ന ഉപജില്ലാ യുവജനോത്സവത്തിലും നെയ്യാറ്റിന്‍കരയില്‍ നടന്ന റവന്യൂജില്ലാ യുവജനോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ച S S V G H S എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍..........................

2011, ജനുവരി 4, ചൊവ്വാഴ്ച

നവവത്സരാശംസകള്‍

എസ് എസ് വി ജി എച്ച് എസ് ചിറയിന്‍കീ​ഴിന്റെ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ നവവത്സരാശംസകള്‍.............

2011, ജനുവരി 3, തിങ്കളാഴ്‌ച

എസ് എസ് എല്‍ സി പരീക്ഷാ മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷ

 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയത്തിന് എക്സാമിനറായി തിരഞ്ഞെടുക്കാന്‍ ജനുവരി 5 മുതല്‍ 12വരെ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ അപേക്ഷ ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യാം.