ശാര്‍ക്കര ശാരദവിലാസം സ്കൂളിന്റെ തൊണ്ണൂറ്റിനാലാമത് വാര്‍ഷികാഘോഷവും മന്ദിരശിലാസ്ഥാപനവും ഫിബ്രുവരി 4ന് ബഹു.മന്ത്രി എം എ ബേബി നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ എന്‍ എസ് എസ് സംസ്ഥാനപ്രസിഡന്റ് പി വി നീലകണ്ഠപ്പിള്ള, വിദ്യാഭ്യാസവിചക്ഷണന്‍ കെ ശിവരാജവിജയന്‍, ഡോ.ബിജുരമേശ് ,വക്കം സജീവ്, മധുഗോപിനാഥ് , അധ്യപക അവാര്‍ഡ് ജേതാവ് ജി മധു , ബി കെ സെന്‍ , മുന്‍ അധ്യാപകര്‍ എന്നിവരെ ആദരിക്കുന്നു. ശ്രീ ആനത്തലവട്ടം ആനന്ദന് എം എല്‍ എ അദ്ധ്യക്ഷനായിരിക്കും. അഡ്വ.എ സമ്പത്ത് എം പി, എം എല്‍ എമാരായ വര്‍ക്കല കഹാര്‍,എന്‍ രാജന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ