വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം ....... സമൂഹത്തിലെ നിരവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത S.S.V.G.H.Sലേയ്ക്ക് സ്വാഗതം............

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

അനിമേഷന്‍ സിനിമാനിര്‍മ്മാണ പരിശീലനം

IT@ SCHOOL PROJECT തിരുവനന്തപുരം ജില്ലയില്‍ 1000 കുട്ടികള്‍ക്ക് 4
ദിവസത്തെ അനിമേഷന്‍ പരിശീലനം 35 കേന്ദ്രങ്ങളില്‍ നടത്തിയതിന്റെ ഭാഗമായി എസ്.എസ്.വിജി.എച്ച്.എസ്ചിറയിന്‍കീഴിലും അനിമേഷന്‍ സിനിമാനിര്‍മ്മാണ പരിശീലനം 2011സെപ്റ്റംബര്‍ 5, 6, 7, 22 തീയതികളില്‍ നടന്നു. ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ 6 സ്കൂളുകളില്‍ നിന്ന് 30 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനപരിപാടി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ഹംസകുമാരിഉത്ഘാടനം ചെയ്തു. സ്റ്റുഡന്റ് RP മാരായ ശില്പ.G.S,ദേവിക.D.Sഎന്നിവര്‍ ടീച്ചര്‍ RP മാരായ വിജയകുമാര്‍.S, ലതികാദേവി. S എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പി.ടി .എ പ്രസിഡണ്ട് ശ്രീ.സുശോഭനന്‍ ആദ്ധ്യക്ഷം വഹിച്ച സമാപനച്ചടങ്ങില്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീ.സുഭാഷ്, പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തില്‍ സ്കൂളുകളിലെ മറ്റു കുട്ടികള്‍ക്കും അനിമേഷന്‍ സിനിമാനിര്‍മ്മാണ പരിശീലനം നല്‍കുന്നതാണ്.

ലോകഹൃദയദിനം


'കൊലയാളി രോഗം' എന്ന വിശേഷണം നേടിയിട്ടുള്ള രോഗമാണ് ഹൃദ്രോഗം.
വര്‍ഷംതോറും കോടിക്കണക്കിന് മനുഷ്യര്‍ ഈ രോഗംമൂലം മരിക്കുന്നതായി
കണക്കാക്കുന്നു. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതി
ന്റേയും രോഗാരംഭത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കേ
ണ്ടതിന്റേയും ആവശ്യകത മുന്‍നിര്‍ത്തിയാണ് സെപ്റ്റംബര്‍ 28 ലോകഹൃദയ
ദിനമായി ആചരിക്കുന്നത്.

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

രക്ഷിതാക്കള്‍ക്കുള്ള ഐ.ടി ബോധവല്‍ക്കരണം

രക്ഷിതാക്കള്‍ക്കുള്ള ഐ.ടി ബോധവല്‍ക്കരണം
ചിറയിന്‍കീഴ് എസ്.എസ്.വി.ജി.എച്ച്.എസ്.എസില്‍ രക്ഷിതാക്കള്‍ക്കുള്ള
.സി.ടി ബോധവല്‍ക്കരണ പരിപാടി നടന്നു. മാറിയ ക്ലാസ് റൂം
സാഹചര്യത്തെപ്പറ്റിയും അതിന് IT@ SCHOOL PROJECT വഹിച്ച
പങ്കിനെപ്പറ്റിയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു
പരിപാടിയുടെ ലക്ഷ്യം. ഇതിനെക്കുറിച്ച് ശ്രീമതി.ലതികാദേവി വീഡിയോയുടെയും കമ്പ്യൂട്ടര്‍ പ്രസന്റേഷന്റേയും സഹായത്താല്‍ ക്ലാസുകള്‍
എടുത്തു. രക്ഷിതാക്കള്‍ക്ക് വിവിധ പഠന സോഫ്ട് വെയറുകള്‍ വിദ്യാര്‍ത്ഥിനികളായ ശില്‍പ, ഹരിപ്രിയ, ശ്രീലക്ഷ്മി എന്നിവര്‍ പരിചയപ്പെടുത്തി. ശില്‍പ നിര്‍മ്മിച്ച അനിമേഷന്‍ ഫിലിമിന്റെ പ്രദര്‍ശനവും
നടന്നു. പരിപാടി സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.സിന്ധുകുമാരി ഉദ്ഘാടനം
ചെയ്തു. ശ്രീ.ജയകുമാര്‍ അധ്യക്ഷനായിരുന്നു. ശ്രീമതി.ശ്രീദേവി, ശ്രീ.രമേഷ്
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീമതി.സിംല സ്വാഗതവും ശ്രീലക്ഷ്മി
നന്ദിയും പറഞ്ഞു. തുടര്‍ന്ന് 20 രക്ഷകര്‍ത്താക്കള്‍ ഒക്ടോബര്‍ 1 ന് നടക്കുന്ന
ഒരു ദിവസത്തെ ഐ.റ്റി പരിശീലനത്തിന് പേര് രജിസ്റ്റര്‍ ചെയ്തു.

ലോക അല്‍ഷിമേഴ്സ് ദിനം

ലോക അല്‍ഷിമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സെപ്റ്റംബര്‍
21 ലോക അല്‍ഷിമേഴ്സ് ദിനം ആചരിക്കുന്നത്. ജര്‍മ്മനിയിലെ ന്യൂറോളജിസ്ററ്
ആയ അലോയിസ് അല്‍ഷിമറാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.
സാധാരണഗതിയില്‍ 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരെയാണ് ഈ രോഗം
ബാധിക്കുക. എന്നാല്‍ ഇതിനുതാഴെ പ്രായം കുറഞ്ഞവരിലും ഈ രോഗം
കാണാറുണ്ട്. രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ പ്രധാനം ഓര്‍മ്മ നഷ്ടപ്പെടുക,
അടുത്തിടെ വായിച്ച കാര്യങ്ങള്‍ ഓര്‍ക്കാതിരിക്കുക എന്നിവയാണ്.
രോഗത്തിന്റെ ഭീകരാവസ്ഥ ഗവണ്‍മെന്റിന്റെയും പൊതുജനങ്ങളുടെയും
സമൂഹത്തിന്റേയും ചികിത്സാരംഗത്തുള്ളവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍
ഈ ദിനാചരണം സഹായകമാകുന്നു.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ഓസോണ്‍ദിനം

ഓസോണ്‍ ദിനം

ഇന്ന് ലോക ഓസോണ്‍ദിനം. ഭൂമിയെ ഒരു കുടപോലെ പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു ആവരണമാണ് ഓസോണ്‍പാളി. അതിന്റെ സംരക്ഷണാര്‍ത്ഥമായാണ് ഈ ദിനം നാം
ആചരിക്കുന്നത്. അപ്രതീക്ഷിതമായാണ് അപകടരഹിതമെന്നു കരുതപ്പെട്ട ക്ലോറോ
ഫ്ലൂറോ കാര്‍ബണുകള്‍ ഭൂമിയിലെ ജീവന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒന്നായി
തിരിച്ചറിയപ്പെട്ടത്. ഷെറി റോലന്‍ഡ്, മാറിയോ മോലിന എന്നീ രണ്ടു ഗവേഷകര്‍
പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധമാണ്, ഓസോണ്‍പാളിയെ കാര്‍ന്നുതിന്നുന്നവയാണ്
ക്ലോറോ ഫ്ലൂറോ കാര്‍ബണുകളെന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഏറെ
വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഓര്‍മ്മപുതുക്കല്‍
കൂടിയാണ് ഈ ദിനം. ക്ലോറോ ഫ്ലൂറോ കാര്‍ബണുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും
സമയബന്ധിതമായി നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച ഈ ഉടമ്പടി മോണ്ട്റിയല്‍
പ്രോട്ടോകോള്‍ എന്നാണറിയപ്പെടുന്നത്.