വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം ....... സമൂഹത്തിലെ നിരവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത S.S.V.G.H.Sലേയ്ക്ക് സ്വാഗതം............

2010, നവംബർ 11, വ്യാഴാഴ്‌ച

ഇന്ന് ദേശീയ മന്ത് രോഗ ദിനം നവംബര്‍ 11

ഇന്ന് ദേശീയ മന്ത് രോഗ ദിനം      നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്‍ഷ്യവുമായി മന്ത് രോഗ പ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.  വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരു ഡോസ് ഡി.ഇ.സി ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ മുടങ്ങാതെ അഞ്ച് വര്‍ഷം കഴിച്ചാല്‍ മന്ത്ര് രോഗം വരാനുള്ള സാധ്യത പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയും.  മന്ത് രോഗം ഭീകരമാണ്. രോഗം വന്നുകഴിഞ്ഞാല്‍ കാലും വൃഷണ ഭാഗങ്ങളും നീരുവന്ന് വീര്‍ക്കുകയും പിന്നീടൊരിക്കലും പൂര്‍വ്വാവസ്ഥയിലേക്ക് പോവാതിരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ കാല് വികൃത രൂപത്തിലാവുകയും നടക്കാന്‍ പ്രയാസമുണ്ടാവുകയും നീരും ചലവും വന്ന് പൊട്ടിയൊലിക്കുകയും ചെയ്യുന്നു.  നേരത്തേ പ്രതിരോധ മരുന്നുകള്‍ കഴിച്ചാല്‍ മന്ത് വരാനുള്ള സാധ്യത കുറയ്ക്കാനാവും. മന്ത് രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ആരോഗ്യവാന്മാര്‍ ആണെങ്കില്‍ പോലും രക്തത്തില്‍ അണുബാധ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.  രക്തത്തില്‍ മന്ത് രോഗാണുക്കള്‍ ഉള്ളവര്‍ക്ക് നേരിയ പനി, ശരീരവേദന, ഓക്കാനം, തലവേദന, ഛര്‍ദ്ദി എന്നീ പാര്‍ശ്വഫലങ്ങള്‍ ഗുളികകഴിക്കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. ഇത് ഒന്നു രണ്ട് ദിവസം കൊണ്ട് മാറിപ്പോവും. ഇല്ലെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.  അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും 14 വയസ്സു വരെയുള്ളവര്‍ക്ക് 2 ഗുളികയും 15 വയസ്സിനു മുകളിലുള്ളവര്‍ക്ക് 3 ഗുളികയുമാണ് ഒരു ഡോസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ