വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം ....... സമൂഹത്തിലെ നിരവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത S.S.V.G.H.Sലേയ്ക്ക് സ്വാഗതം............

2010, ഡിസംബർ 9, വ്യാഴാഴ്‌ച

ലോകമനുഷ്യാവകാശദിനം


ലോകമനുഷ്യാവകാശദിനം
ഡിസംബര്‍ 10
ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്.നിറം,രൂപം,ഭാഷ,സംസ്കാരം തുടങ്ങിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഓരോ വ്യക്തിക്കും മനുഷ്യവംശത്തിലെ അംഗമെന്ന മഹത്വം ഒരുപോലെയാണ്. 1948 ഡിസംബര്‍ 10ന് ഐക്യരാഷ്ട്രസഭയാണ് ഈ ദിനം ലോകമനുഷ്യാവകാശദിനമായി പ്രഖ്യാപിച്ചത്.

2010, ഡിസംബർ 2, വ്യാഴാഴ്‌ച

ഭോപ്പാല്‍ ദിനം


അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്.1984 ഡിസംബര്‍ 3-ന് ഈ വ്യവസായശാലയില്‍ നിന്ന് 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് (Methyl Isocyanate അഥവാ MIC) എന്ന വിഷവാതകം ചോര്‍ന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ഇതു ബാധിച്ചു. ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു. വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15,000ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നെടുത്തതായി കണക്കക്കേണ്ടി വരും.

2010, ഡിസംബർ 1, ബുധനാഴ്‌ച

ലോക എയ്ഡ്സ് ദിനം - ഡിസംബര്‍ 1


എച്ച് . ഐ. വി ബാധിച്ചതിന്റെ ഫലമായി ഒരു മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് അല്ലെങ്കില്‍ സിന്‍ഡ്രോം ആണ് AIDS .അക്വേര്‍ഡ് ഇമ്മ്യുണോഡെഫിഷ്യന്‍സി സിന്‍ഡ്രോം(Acquired Immune Deficiency Syndrome) എന്നതിന്റെ ചുരുക്കരൂപമാണത്.
എയ്‌ഡ്‌സ്‌ പ്രത്യേകം ശ്രദ്ധയില്‍പെട്ടത് 1981 ല്‍ ആണ്.ഹ്യുമണ്‍ ഇമ്യൂണൊ ഡെഫിഷ്യന്‍സി വൈറസുകളാണ് ഇതിന്‌ കാരണം. ലോകത്തില്‍ ഉണ്ടായതില്‍‌ വച്ച്‌ ഏറ്റവും മാരകമായ ഈ രോഗത്തോടുള്ള ചെറുത്തുനില്‍‌പ്പിന്‌ ശക്തി കൂടാന്‍‌ എല്ലാ കൊല്ലവും ഡിസം. 1ന്‌ ലോക എയ്ഡ്സ്` ദിനമായി ആചരിക്കുന്നു..

2010, നവംബർ 22, തിങ്കളാഴ്‌ച

ഉപജില്ലാതലശാസ്ത്രഗണിതശാസ്ത്രമാനവികശാസ്ത്രപ്രവൃത്തിപരിചയ ഐ റ്റി മേള

നവംബര്‍ 18,19 തീയതികളില്‍ ഞെക്കാട് ഗവ:വി.എച്ച്.എസ്.എസ്.ല്‍നടന്ന ഉപജില്ലാതലശാസ്ത്രഗണിതശാസ്ത്രമാനവികശാസ്ത്ര ഐ.റ്റി.മേളയില്‍ ഈ സ്കൂളില്‍നിന്നും സമ്മാനാര്‍ഹരായവര്‍

പ്രസംഗം(H.S വിഭാഗം) - മഹിമ .ബി - രണ്ടാം സ്ഥാനം
പനയോല കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം (H.S.വിഭാഗം) - ഐശ്വര്യാദേവ് - ഒന്നാംസ്ഥാനം
U.P വിഭാഗം - അശ്വതിദേവ് - ഒന്നാംസ്ഥാനം
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല സാഹിത്യോത്സവം 2010
ജലച്ചായം - (H.S വിഭാഗം) - ശില്‍പ്പ  ജി.എസ് - രണ്ടാംസ്ഥാനം

2010, നവംബർ 11, വ്യാഴാഴ്‌ച

പക്ഷികള്‍ക്കായി ഒരു ജീവിതം:സലീം അലി -നവംബര്‍ 12

പക്ഷികള്‍ക്കായി ഒരു ജീവിതം:സലീം അലി
സാലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണദിനം





Dr Salim Ali
PROPRO
പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയമായ ദിശാബോധം നല്‍കുകയും പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് സാലീം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സാലിം അലി. 1896 നവംബര്‍ 12 ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. 1987 ജൂണ്‍ 21 ന് അന്തരിച്ചു.

ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍, ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ് തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്. ദി ഫാള്‍ ഓഫ് ദി സ്പാരോ എന്നൊരു ആത്മകഥയും അദ്ദേഹം എഴുതി. അദ്ദേഹത്തിന്രെ ജന്മദിനമായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്ന
bird of Kerala
PROPRO


കേരളത്തിലെ പക്ഷികളെ കുറിച്ചും അദ്ദേഹം പഠിച്ചു. 1933 ല്‍ അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു.

1953 ല്‍ അദ്ദേഹം ഇത് കേരള സര്‍വ്വകലാശാലയ്ക്ക് വേണ്ടി പുസ്തകമായി സമര്‍പ്പിച്ചു. 1958 പത്മഭൂഷണ്‍, 1970 ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ്ണമെഡല്‍, 1973 ല്‍ ഹോളണ്ട് രാജാവിന്‍റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക്, 1976 ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു.

ഇന്ന് ദേശീയ മന്ത് രോഗ ദിനം നവംബര്‍ 11

ഇന്ന് ദേശീയ മന്ത് രോഗ ദിനം      നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്‍ഷ്യവുമായി മന്ത് രോഗ പ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.  വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരു ഡോസ് ഡി.ഇ.സി ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ മുടങ്ങാതെ അഞ്ച് വര്‍ഷം കഴിച്ചാല്‍ മന്ത്ര് രോഗം വരാനുള്ള സാധ്യത പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയും.  മന്ത് രോഗം ഭീകരമാണ്. രോഗം വന്നുകഴിഞ്ഞാല്‍ കാലും വൃഷണ ഭാഗങ്ങളും നീരുവന്ന് വീര്‍ക്കുകയും പിന്നീടൊരിക്കലും പൂര്‍വ്വാവസ്ഥയിലേക്ക് പോവാതിരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ കാല് വികൃത രൂപത്തിലാവുകയും നടക്കാന്‍ പ്രയാസമുണ്ടാവുകയും നീരും ചലവും വന്ന് പൊട്ടിയൊലിക്കുകയും ചെയ്യുന്നു.  നേരത്തേ പ്രതിരോധ മരുന്നുകള്‍ കഴിച്ചാല്‍ മന്ത് വരാനുള്ള സാധ്യത കുറയ്ക്കാനാവും. മന്ത് രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ആരോഗ്യവാന്മാര്‍ ആണെങ്കില്‍ പോലും രക്തത്തില്‍ അണുബാധ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.  രക്തത്തില്‍ മന്ത് രോഗാണുക്കള്‍ ഉള്ളവര്‍ക്ക് നേരിയ പനി, ശരീരവേദന, ഓക്കാനം, തലവേദന, ഛര്‍ദ്ദി എന്നീ പാര്‍ശ്വഫലങ്ങള്‍ ഗുളികകഴിക്കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. ഇത് ഒന്നു രണ്ട് ദിവസം കൊണ്ട് മാറിപ്പോവും. ഇല്ലെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.  അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും 14 വയസ്സു വരെയുള്ളവര്‍ക്ക് 2 ഗുളികയും 15 വയസ്സിനു മുകളിലുള്ളവര്‍ക്ക് 3 ഗുളികയുമാണ് ഒരു ഡോസ്.

2010, നവംബർ 8, തിങ്കളാഴ്‌ച

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ MID TERM IT പ്രാക്ടിക്കല്‍ പരീക്ഷ NOV 8മുതല്‍

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ MID TERM IT പ്രാക്ടിക്കല്‍ പരീക്ഷ NOV 8മുതല്‍

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ MID TERM I.T പ്രാക്ടിക്കല്‍ പരീക്ഷ NOV 8 മുതല്‍

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ MID TERM  I.T പ്രാക്ടിക്കല്‍ പരീക്ഷ NOV 8 മുതല്‍