വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം ....... സമൂഹത്തിലെ നിരവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത S.S.V.G.H.Sലേയ്ക്ക് സ്വാഗതം............

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം സെപ്തംബര്‍ 19 - 2012


-->
SSVGHS CHIRAYINKEEZH

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം
സെപ്തംബര്‍ 19 - 2012




സ്കൂള്‍ അസംബ്ളിയില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് HM ശ്രീമതി ഗീത ,സ്കൂള്‍ ഐ.ടി.ക്ലബ്ബ് കണ്‍വീനര്‍ കുമാരി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. SSITC കുമാരി അഭിറാണി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
-->
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷത്തില്‍ ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം,ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം എന്നിവ നടന്നു.

മത്സരവിജയികള്‍

ഡിജിറ്റല്‍ പെയിന്റിംഗ്
1.അമല ശങ്കര്‍ 9A
2.അരുണിമ സുനില്‍ 9A
ക്വിസ് മത്സരം
1. എര്‍ഷാ മോഹന്‍ 8A
2.അതുല്യ എസ് 9B


2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

I.T CLUB


-->
.റ്റി ക്ലബ്ബ്
.റ്റി ക്ലബ്ബ് വായനാദിനത്തോടനുബന്ധിച്ച് Malayalam typing competition ,പുകയിലവിരുദ്ധദിനത്തില്‍ digital painting competition എന്നിവ നടത്തി.


വിദ്യാരംഗം കലാസാഹിത്യവേദി





-->
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി P T A പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ പ്രസിദ്ധ ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ ഉത്ഘാടനം ചെയ്തു

FIELD TRIP


-->
സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ബൃട്ടീഷ്യഫാം ഹൗസിലേയ്ക്കുള്ള field trip വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു.

പുകയിലവിരുദ്ധദിനം





-->
പുകയിലവിരുദ്ധദിനം
സയന്‍സ് ക്ലബ്ബും സോഷ്യല്‍ സയന്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പുകയിലവിരുദ്ധദിന പരിപാടിയില്‍ പോസ്റ്റര്‍ രചനാമത്സരം, റാലി,ബോധവല്‍ക്കരണക്ലാസ് എന്നിവ നടന്നു.ചിറയിന്‍കീഴ് എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ.സലിംകുമാറിന്റെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസര്‍മാരായ ഷംസുദ്ദീന്‍, മഞ്ജുനാഥ്,രാജീവ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

ലോകപരിസ്ഥിതി ദിനം


-->
ലോകപരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ.പ്രിനില്‍കുമാര്‍,കൃഷ്ണ (10 B)എന്നിവര്‍ പ്രഭാഷണം നടത്തി. HM ശ്രീമതി ഗീത വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും വൃക്ഷത്തൈ നടുകയും ചെയ്തു

പ്രവേശനോത്സവം





-->
-->
പ്രവേശനോത്സവം

P T A പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,executive members,HM,അദ്ധ്യാപകര്‍,വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പുതിയ വിദ്യാര്‍ത്ഥിനികളെ സ്കൂള്‍ അങ്കണത്തിലേയ്ക്ക് സ്വാഗതം ചെയ്തു. P T A പ്രസിഡണ്ട് ശ്രീ.വിജയന്‍ തമ്പി,സ്കൂള്‍ മാനേജര്‍ ശ്രീ.സൂഭാഷ്ചന്ദ്രന്‍, executive members എന്നിവരുടെ സാന്നിധ്യത്തില്‍ ശ്രീ. മണികണ്ഠന്‍ ഉത്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത സ്വാഗതവും ശ്രീ പ്രിനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

അഭിനന്ദനങ്ങള്‍

-->
അഭിനന്ദനങ്ങള്‍
.റ്റി.അറ്റ് സ്കൂള്‍ സംഘടിപ്പിച്ച ജില്ലാതല അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫിലിം,മികച്ച ഡയറക്ടര്‍ എന്നിവയില്‍ ''ഗ്രേഡ് ലഭിച്ച ശില്പ.ജി.എസിന് അഭിനന്ദനങ്ങള്‍